നിങ്ങൾക്ക് ഒന്നിൽ കൂടുതൽ കാർ ഉണ്ടോ? എങ്കിൽ ശ്രദ്ധിക്കുക

ബുധന്‍, 28 സെപ്‌റ്റംബര്‍ 2016 (11:17 IST)
ഒരു കുടുംബത്തിന് ഒരു കാർ മതിയെന്ന നിർദേശവുമായി ബോംബെ ഹൈക്കോടതി. മലിനീകരണം തടയുക എന്നതാണ് ഹൈക്കോടതിയുടെ ലക്ഷ്യം. അന്തരീക്ഷ മലിനീകരണം കൂടി വരുന്ന സാഹചര്യത്തിൽ ഇത് നിയന്ത്രിക്കുന്നതിനായി കർശന നിർദേശങ്ങളാണ് ഹൈക്കോടതി മുന്നോട്ട് വെച്ചിരിക്കുന്നത്. 
 
അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി ഒരു കുടുംബത്തിന് ഒരു കാർ മതിയെന്ന വ്യവസ്ഥ സർക്കാർ കൊണ്ടുവരണമെന്നായിരുന്നു ഹൈക്കോടതി ആവശ്യപ്പെട്ടത്. നഗരത്തിലെ ഗതാഗതക്കുരുക്കും പാര്‍ക്കിങ് സ്ഥലങ്ങളുടെ അഭാവവും ചൂണ്ടിക്കാട്ടുന്ന പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
 
നിലവിൽ കുറഞ്ഞത് ഒരു കുടുംബത്തിൽ രണ്ട് കാറെങ്കിലും ഉള്ളവരാണ് നഗരത്തിലുള്ളത്. മുമ്പത്തേക്കാൾ ട്രാഫിക് ബ്ലോക്ക് കൂടുതലാണിപ്പോൾ എന്നും കോടതി ചൂണ്ടിക്കാട്ടി. മലിനീകരണത്തിന്റെ തോത് നിയന്ത്രിക്കാനായി ജലഗാതാഗതം പ്രോത്സാഹിപ്പിക്കണമെന്നും കോടതി നിരീക്ഷിച്ചു.
 

വെബ്ദുനിയ വായിക്കുക