വദ്ര-ഡിഎല്‍എഫ് ഭൂമിയിടപാട്: പോള്‍ ഓഫീസറില്‍ നിന്ന് വിശദീകരണം തേടി
ചൊവ്വ, 7 ഒക്‌ടോബര്‍ 2014 (17:32 IST)
വദ്ര-ഡിഎല്‍എഫ് ഭൂമിയിടപാടില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹരിയാനയുടെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോടും ചീഫ് സെക്രട്ടറിയോടും വിശദീകരണം തേടി.
റോബര്‍ട്ട് വദ്ര-ഡിഎല്‍എഫ് ഭൂമിയിടപാട് നിയമാനുസൃതമാക്കിയ ഹരിയാന സര്‍ക്കാരിന്റെ നടപടിയിലാണ് വിശദീകരണം തേടിയിരിക്കുന്നത്
നേരത്തെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കെ ഭൂമി ഇടപാട് നിയമാനുസൃതമാക്കിയ സര്‍ക്കാര്‍ നടപടിയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്ന് ഹരിയാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവെ മോഡി ആവശ്യപ്പെട്ടിരുന്നു.
കാലാവധി പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഹരിയാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ റോബര്‍ട്ട് വധേരയും ഡിഎല്‍എഫും തമ്മിലുള്ള വിവാദ ഭൂമി ഇടപാട് നിയമപരമാക്കിയിരുന്നു.മുന്‍ ഉദ്യോഗസ്ഥന്‍ അശോക് ഖെംകയുടെ നടപടി തള്ളിക്കൊണ്ടായിരുന്നു ഇത്.