വരവ് ചെലവ് കണക്കുകള്‍ സമര്‍പ്പിച്ചില്ല; എ‌എപിയുടെ അംഗീകാരം റദാകും

വ്യാഴം, 19 മാര്‍ച്ച് 2015 (15:50 IST)
ലോക്സഭാ തെരഞ്ഞടുപ്പിലെ വരവ് ചെലവ് കണക്കുകള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ അംഗീകാരം റദ്ദക്കുമെന്ന കാണിച്ച് ഡല്‍ഹിയിലെ ഭരണ കക്ഷിയായ ആം ആദ്മി ഉള്‍പ്പടെ ആറ് പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടിസ്. വരവ് ചെലവ് കണക്കുകള്‍ സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബര്‍ 22 നും നവംബര്‍ 28 നും കത്തയച്ചിട്ടും യാതൊരു മറുപടിയും ലഭ്യമാകാത്തതിനാലാണ് കമ്മീഷന്‍ നോട്ടീസയക്കാന്‍ നിര്‍ബന്ധിതരായത്
 
പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ , ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, കേരള കോണ്‍ഗ്രസ് ( എം ) , നാഷണല്‍ പീപ്പിള്‍ പാര്‍ട്ടി ഓഫ് മണിപ്പൂര്‍ , ഹരിയാന ജനഹിത് കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്കാണ് ആപ്പിനൊപ്പം നോട്ടീസ് ലഭിച്ചത്. നോട്ടീസിലെ കാലാവധി കഴിയുന്നതിനു മുമ്പ് കണക്കുകള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ മേല്‍പ്പറഞ്ഞ് പാര്‍ട്ടികളുടെ അംഗീകാരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കും.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക