എറണാകുളത്ത് 1000 പ്രശ്നബാധിത ബൂത്തുകള്‍

Webdunia
വെള്ളി, 9 ഒക്‌ടോബര്‍ 2015 (18:21 IST)
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ 1000 ബൂത്തുകള്‍ പ്രശ്‌നബാധിത ബൂത്തുകളായി കണക്കാക്കി. ഇവയില്‍ കൂടുതല്‍ പോലീസ് സേനയെ വിന്യസിക്കും. 
 
സാധാരണയായി ബൂത്തൊന്നിന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എന്ന രീതിയിലാണ് സുരക്ഷാ ക്രമീകരണത്തിനായി നിയോഗിക്കുന്നത്. പ്രശ്‌ന ബാധിത ബൂത്തുകളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തും.