മൊറോക്കോ ഭൂകമ്പം: മരണസംഖ്യ 2000 കടന്നു

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 10 സെപ്‌റ്റംബര്‍ 2023 (08:41 IST)
മൊറോക്കോ ഭൂകമ്പത്തില്‍ മരണസംഖ്യ 2000 കടന്നു. മരണസംഖ്യ ഉയര്‍ന്നതായി ബിബിസിയാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം 1400ലധികം ആളുകളെ പരിക്കുകളോടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. റിക്ടര്‍ സ്‌കെയില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നിരവധി കൂറ്റന്‍ കെട്ടിടങ്ങളാണ് തകര്‍ന്നുവീണത്. അല്‍ ഹൗസ് പ്രവിശ്യയിലാണ് കൂടുതല്‍ ദുരന്തം ഉണ്ടായത്. 
 
ആളുകള്‍ റോഡുകളിലും തകര്‍ന്ന കെട്ടിടങ്ങളിലും അവശിഷ്ടങ്ങള്‍ നിറഞ്ഞ തെരുവുകളിലും ഓടിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലെ വീഡിയോകളില്‍ കാണാം. കഴിയാവുന്ന ഏത് അടിയന്തരസഹായവും മൊറോക്കൊയ്ക്ക് നല്‍കാന്‍ തയ്യാറാണെന്ന് ഇപ്പോള്‍ ഇന്ത്യയില്‍ ജി20 സമ്മേളനത്തില്‍ പങ്കെടുക്കുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article