കാശ്മീരില്‍ മുന്‍ ഡി വൈ എസ് പി ഭീകരരുടെ വെടിയേറ്റ് മരിച്ചു
ജമ്മു കശ്മീരിലെ കല്‍ഗാം ജില്ലയില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഭീകരുടെ വെടിയേറ്റ് മരിച്ചു. മുന്‍ ഡി വൈ എസ് പി ബാഷിര്‍ അഹമ്മദ് ദാറാണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച വൈകീട്ട് റംസാന്‍ പ്രാര്‍ഥനകഴിഞ്ഞ് പള്ളിയില്‍ നിന്നിറങ്ങിയ അദ്ദേഹത്തിന് നേരെ മോട്ടോര്‍സൈക്കിളില്‍ എത്തിയ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ അദ്ദേഹത്തെ ശ്രീനഗറിലെ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വെടിവെപ്പ് നടത്തിയ ഭീകരര്‍ രക്ഷപെട്ടു.