എട്ടുവയസുകാരിയെ തെരുവ് നായ്‌ക്കള്‍ കടിച്ചുകീറി കൊന്നു

വ്യാഴം, 8 സെപ്‌റ്റംബര്‍ 2016 (07:12 IST)
ജാർഖണ്ഡില്‍ തെരുവ് നായകളുടെ ആക്രമണത്തിൽ എട്ടുവയസുകാരി കൊല്ലപ്പെട്ടു. സോണി കുമാരിയെന്ന മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ചത്.  കഴിഞ്ഞ ദിവസം വൈകുന്നേരം ജാർഖണ്ഡിലെ രാംഗഡ് ജില്ലയിലാണ് സംഭവമുണ്ടായത്.

വീടിന് പുറത്തെ ശുചിമുറിയിലേക്ക് പോയ  സോണിയയെ തെരുവ് നായ്‌ക്കള്‍ ആക്രമിക്കുകയായിരുന്നു. സോണിയുടെ കരച്ചിൽ ശ്രദ്ധയിൽപെട്ട നാട്ടുകാർ ഓടിയെത്തിയാണ് നായ്‌ക്കളില്‍ നിന്ന് കുട്ടിയെ രക്ഷിച്ചത്. കുട്ടിയുടെ ശരീരം കടിച്ചുകീറിയ നിലയിലായിരുന്നു.

കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നു.

ഇതോടെ തെരുവ് നായ്ക്കളെ അമർച്ച ചെയ്യാൻ നടപടിയെടുക്കുമെന്നും സോണിയുടെ കുടുംബത്തിന് ടോയിലറ്റ് നിർമിച്ചു നൽകുമെന്നും സർക്കാർ പ്രഖ്യാപിച്ചു.

വെബ്ദുനിയ വായിക്കുക