ഒളിച്ചോടിയിട്ടില്ലെന്ന് ഡികെ; ശിവകുമാറിനെ 9 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
അനധികൃത പണമിടപാട് കേസിൽ അറസ്‌റ്റിലായ കർണാടക മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡികെ ശിവകുമാറിനെ ഈ മാസം 13വരെ പ്രത്യേക സിബിഐ കോടതി റിമാൻഡ് ചെയ്തു.
14 ദിവസത്തെ റിമാൻഡായിരുന്നു എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ 9 ദിവസത്തേക്കാണ് കോടതി ശിവകുമാറിനെ റിമാൻഡ് ചെയ്‌തത്.
അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും അന്വേഷണത്തിൽ നിന്ന് ഒളിച്ചോടിയിട്ടില്ലെന്നും ശിവകുമാർ കോടതിയിൽ പറഞ്ഞു. എല്ലാ ദിവസവും അരമണിക്കൂർ നേരം ബന്ധുക്കൾക്ക് ശിവകുമാറിനെ സന്ദർശിക്കാനും സിബിഐ ജഡ്ജി അജയ് കുമാർ കുഹാർ അനുമതി നൽകി.
അനധികൃത പണമിടപാട് കേസിൽ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടുള്ള ശിവകുമാറിന്റെ ഹർജി കർണാടക ഹൈക്കോടതി തള്ളിയതിനു പിന്നാലെ ഇഡി അദ്ദേഹത്തിന് സമൻസ് അയച്ചിരുന്നു. നാല് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്‌റ്റ് ഉണ്ടായത്.