രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡും അർജുന അവാർഡും പ്രഖ്യാപിച്ചു. ദീപ കർമാർക്കർ, ജിത്തു റായ് എന്നിവർക്ക് രാജ്യത്തെ പരമോന്നത കായിക ബഹുമതി പുരസ്കാരം ലഭിച്ചു. ശിവ ഥാപ്പ (ബോക്സിങ്), അപൂർവ്വി ചന്ദേല (ഷൂട്ടിംഗ്), ലളിത ബാബർ (അത്‌ലറ്റിക്) വി രഘുനാഥ് (ഹോക്കി) രജത് ചൗഹാൻ (അമ്പെയ്ത്ത്), അജിങ്ക്യ രഹാനെ (ക്രിക്കറ്റ്), സൗരവ് കോത്താരി (ബില്യാർഡ്സ്) എന്നിവർ അർജുന അവാർഡിനും അർഹരായി. അതേസമയം അർജുന അവാർഡിനുള്ള പുരസ്കാര പട്ടികയിൽ മലയാളികൾ ഇല്ല.
എസ്സ്‌കെ അഗാര്‍വാളിന്റെ അധ്യക്ഷതയില്‍ ഉള്ള സമിതി ആണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്. കഴിഞ്ഞ വര്‍ഷം ടെന്നീസ് താരം സാനിയ മിര്‍സയ്ക്കായിരുന്നു പുരസ്‌കാരം.ഇതുവരെ 28 പേര്‍ക്കാണ് പുരസ്‌കാരം നല്‍കിയിരിക്കുന്നത്. 2008, 2014 വര്‍ഷങ്ങളില്‍ പുരസ്‌കാരം നല്‍കിയിരുന്നില്ല. ഏഴര ലക്ഷം രൂപയും ട്രോഫിയുമടങ്ങുന്നതാണ് ഖേല്‍രത്‌ന പുരസ്കാരം.