വിഷയത്തിൽ സോഷ്യല്‍മീഡിയകളിലടക്കം പ്രതിഷേധങ്ങള്‍ ശക്തമാണ്. തമിഴ് സിനിമയില്‍ പ്രമുഖ നടന്‍ കമലഹാസന്റെ അഭിപ്രായം ഇതില്‍ ഏറെ വ്യത്യസ്തമാണ്. പരിഹാസത്തിന്റെ അമ്പ് ശശികലക്ക് നേരെയാണ് ഉലഹനായകൻ തൊടുത്തുവിടുന്നതെന്ന് വ്യക്തം. സംസ്ഥാകാരിക, രാഷ്ട്രീയ കാര്യങ്ങളില്‍ പരോഷമായി അഭിപ്രായങ്ങള്‍ ഉന്നയിക്കുന്ന കമലഹാസന്റെ പുതിയ ട്വീറ്റ് വൈറലായിരിക്കുകയാണ്.
ശശികലയുടെ മുഖ്യമന്ത്രിയായുള്ള ആരോഹണത്തിനെ തിരുക്കുറലിലെ വരികള്‍ ഉദ്ധരിച്ചാണു കമലഹാസന്‍ പരിഹസിക്കുന്നത്. ‘മയില്‍പ്പീലിയ്ക്കു ഭാരം കുറവാണെങ്കിലും, അളവിലധികം കയറ്റിയാല്‍ വണ്ടിയുടെ അച്ചാണി തകരും.’ ഇതായിരുന്നു ട്വീറ്റ്. നിരവധി പേരാണ് ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരിക്കുന്നത്. ഇത്രയ്ക്ക് വേണമായിരുന്നോ ഒന്നുമല്ലെങ്കിലും നമ്മുടെ 'ചിന്നമ്മ' അല്ലേ എന്ന പരഹാസവും ഇടയ്ക്ക് വരുന്നുണ്ട്.
ശശികലയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍, കമലിന്റെ തിരുകുറല്‍ ട്വീറ്റ് രാഷ്ട്രീയ വിമര്‍ശനം തന്നെയാണെന്നാണ് സോഷ്യല്‍മീഡിയയുടെ അഭിപ്രായം. ഈ വരികളില്‍ ശശികലയുടെ രാഷ്ടീയ നീക്കങ്ങളുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന ഒന്നുമില്ലെങ്കിലും സമൂഹമാധ്യമങ്ങളിലെ ഊഹപോഹങ്ങള്‍ വിരള്‍ചൂണ്ടുന്നത് ഈ തമിഴ്‌നാട് രാഷ്ടീയം തന്നെയാണെന്നാണ്.
അതേസമയം, അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയലളിതയ്ക്കൊപ്പം ശശികലയും പ്രതിസ്ഥാനത്ത് നിൽക്കുന്നതിനാൽ ഇപ്പോൾ ശശികല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. ശശികല ചൊവ്വാഴ്ച മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, ഹർജി നൽകിയ സാഹചര്യത്തിൽ ഇന്ന് സത്യപ്രതിജ്ഞാച്ചടങ്ങ് നടക്കാൻ സാധ്യതയില്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.