മുണ്ടു ധരിച്ച ജഡ്ജിയ്ക്ക് പ്രവേശനാനുമതിനിഷേധിച്ച സംഭവം:ജയലളിത ഇടപെടുന്നു
ബുധന്‍, 16 ജൂലൈ 2014 (15:13 IST)
മുണ്ടു ധരിച്ചെത്തുന്നവര്‍ക്ക് പ്രവേശനം നിഷേധിക്കുന്ന ക്ലബ്ബുകള്‍ക്കെതിരെ നിയമം കൊണ്ടുവരാന്‍ ജയലളിത. മുണ്ടു ധരിച്ചെത്തിയ മദ്രാസ് ഹൈക്കോടതി ജഡ്ജിയ്ക്ക് പ്രവേശനാനുമതി നിഷേധിച്ച തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍ ക്ലബ്ബിനെ ജയലളിത വിമര്‍ശിച്ചു. ക്ലബ്ബിന്റേത് സ്വേച്ഛാദിപത്യപരമായ നിലപാടാണെന്നും ജയലളിത പറഞ്ഞു.
തമിഴ് സംസ്കാരത്തിനെതിരായി പ്രവര്‍ത്തിക്കുന്ന ക്ലബ്ബുകലുടെ ലൈസന്‍സ് റദ്ദാക്കുമെന്നും ജയലളിത ക്ലബ്ബുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇങ്ങനെ ഡ്രസ്സ് കോഡുകള്‍ നിലവിലുള്ള ക്ലബ്ബുകളായ എസിസി, ബൊട്ട് ക്ലബ്ബ് , മദ്രാസ് ജിംഗാന ക്ലബ്ബ് ഇന്നിവയ്ക്കെതിരേയും നടപടി വേണമെന്ന് മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഡിഎംകെ, ഡിഎംഡികെ,പി എം കെ തുടങ്ങിയ പാര്‍ട്ടികളും ജയലളിതയുടെ നടപടിയെ സ്വാഗതം ചെയ്തു. നേരത്തെ മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിയായ ജസ്റ്റിസ് ഡി ഹരിപരന്തമാനും രണ്ടു മുതിര്‍ന്ന അഭിഭാഷകര്‍ക്കും മുണ്ട് ധരിച്ചെത്തിയെന്ന പേരില്‍ നാട് ക്രിക്കറ്റ് അസോസിയേഷന്‍ ക്ലബ്ബ് അനുമതി നിഷേധിച്ചിരുന്നു.