അച്ഛനും മകളുംകൂടി തമിഴിലൊരു കുശലാന്വേഷണം, ധോണിയും സിവയും തമിഴ് സംസാരിക്കുന്ന വീഡിയോ വൈറൽ !

Webdunia
ഞായര്‍, 25 നവം‌ബര്‍ 2018 (17:15 IST)
സോഷ്യല്‍മീഡയയില്‍ ധോണിയുടെ കുസൃതിക്കുരുന്ന് എപ്പോഴും താരമാണ്. ധോണിയെ ക്യാരറ്റ് കഴിപ്പിക്കുന്ന ദൃശ്യങ്ങളിലൂടെയണ് അദ്യമായി സിവ സോഷ്യൽമീഡയയിൽ എല്ലാ എല്ലാമായി മാറുന്നത്. പിന്നീടങ്ങോട്ട് നിറയ കുസൃതികൾ നമ്മൾ കണ്ടു. ഇപ്പോഴിതാ. അച്ഛനും മകളും കൂടി തമിഴിലും ബോജ്പുരിയിലും സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്. 
 
ധോണി തന്നെയാണ് ഈ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രമിലൂടെ പങ്കുവച്ചിരിക്കുന്നത് ധോനിയോട് ‘എപ്പിടി ഇരിക്കീങ്കെ‘ എന്നാണ് കുഞ്ഞ് സിവ ചോദിക്കുന്നത്. നല്ലാർക്ക് എന്ന് ധോണി സിവക്ക് മറുപടിയും നൽകുന്നു. നേരത്തെ മലയാള ഗാനം പാടി സിവ മലയാളികളെ ആകെ അമ്പരപ്പിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article