സ്ത്രീകളെ അക്രമിക്കാൻ ശ്രമിക്കുന്നവരെ സാധാരണ ജനങ്ങൾക്ക് കൊല്ലാം, അത് അവരുടെ അവകാശമെന്ന് ഡി ജി പി

വെള്ളി, 27 മെയ് 2016 (11:49 IST)
സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമണങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ അക്രമികളെ വകവരുത്താനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്ന് ഹരിയാന ഡി ജി പി കെപി സിംഗ് പറഞ്ഞു. ഹരിയാനയിൽ സ്ത്രീകൾക്കെതിരെ അടുത്തിടെ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഡി ജി പിയുടെ പ്രതികരണം.
 
സ്ത്രീകളെ ആക്രമികാനോ അപമാനിക്കാനോ ആരെങ്കിലും ശ്രമിക്കുകയാണെങ്കിൽ അവരെ മർദ്ദിക്കുകയോ കൊല്ലുകയോ ചെയ്യാനുള്ള അവകാശം സാധാരണക്കാരായ ജനങ്ങൾക്കുണ്ട്. ആരെങ്കിലും മറ്റൊരാളുടെ വീട് കത്തിക്കുകയോ ജീവനെടുക്കുകയോ ചെയ്യുകയാണെങ്കിൽ നിയമം കുറ്റവാളികളെ കൊല്ലാനുള്ള അവകാശം നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
അടുത്തിടെ ഹരിയാനയിൽ വിവാഹത്തിനിടെ ഒരു പെൺകുട്ടിയെ അപമാനിക്കുകയും ഇതുമായി ബന്ധപ്പെട്ട് നടന്ന സംഘർഷം നാലുപേരുടെ കൊലപാതകത്തിലേക്ക് കലാശിക്കുകയും ചെയ്തിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക