അല്ലാഹുവിന്റെ കാരുണ്യം എപ്പോഴും കസബിനുണ്ടാവട്ടെ; കൂടുതല്‍ സ്ഥലങ്ങള്‍ ആക്രമിക്കാന്‍ പദ്ധതിയുണ്ടായിരുന്നു- ഹെഡ്‌ലി

ശനി, 13 ഫെബ്രുവരി 2016 (14:37 IST)
മുംബൈ ഭീകരാക്രമണ കേസില്‍ ഇന്ത്യ പിടികൂടി തൂക്കിലേറ്റിയ തീവ്രവാദി അജ്മല്‍ അമീര്‍ കസബിനെ പ്രകീര്‍ത്തിച്ച് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. വീഡിയോ കോണ്‍ഫറന്‍സിങ് വഴി മുംബൈയിലെ കോടതിയില്‍ വിചാരണയ്ക്കിടെ അഭിഭാഷകനായ ഉജ്ജ്വല്‍ നിഗം ഫോട്ടോ കാണിച്ചപ്പോഴാണ് ഫോട്ടയിലുള്ളയാള്‍ അജ്മല്‍ അമീര്‍ കസബാണെന്ന് ഹെഡ്‌ലി തിരിച്ചറിഞ്ഞത്.
 
‘മഹത്തായ അത്മാവ്’ എന്നര്‍ത്ഥം വരുന്ന പദമാണ് കസബിനെ വിശേഷിപ്പിക്കാന്‍ ഹെഡ്‌ലി ഉപയോഗിച്ചത്. മുംബൈ ഭീകരാക്രമണത്തിന് ശേഷം തന്റെ ഭാര്യ ഇ- മെയിലിലൂടെ അനുമോദനമറിയിച്ചതായും ഹെഡ്‌ലി പറഞ്ഞു. നന്ദിയറിയിച് താന്‍ തിരിച്ചും സന്ദേശമയച്ചതായും ഹെഡ്‌ലി വ്യക്തമാക്കി. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഹെഡ്‌ലിയുടെ പുതിയ വെളിപ്പെടുത്തല്‍ അന്വേഷണത്തിന് ഏറെ സഹായകരമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. 
 
താജ് ഹോട്ടലിന് പുറമെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്ന മറ്റു സ്ഥലങ്ങളുടെ വിവരങ്ങളും ഹെഡ്‌ലി വെളിപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയില്‍ 35 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന ഹെഡ്‌ലിയെ, ഇന്ത്യയുടെ നിരന്തരമായുള്ള ആവശ്യപ്രകാരമാണ് വിചാരണ ചെയ്യാന്‍ യുഎസ് സര്‍ക്കാര്‍ അനുവദിച്ചത്.

വെബ്ദുനിയ വായിക്കുക