അസഹിഷ്ണുത വര്‍ധിച്ചുവരുന്നുണ്ടെങ്കില്‍ അതിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവാദിയല്ല: ദേവഗൌഡ
ക്രമസമാധാന പാലനം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണെന്നും അതിന് കേന്ദ്രസര്‍ക്കാരിനെ പഴിചാരുന്നതില്‍ കാര്യമില്ലെന്നും ജനതാദള്‍ സെക്യുലല് നേതാവ് എച്ച് ഡി ദേവഗൌഡ.
ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ ചാടിക്കയറി കുറ്റപ്പെടുത്താനാകില്ല. രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചുവരുന്നുണ്ടെങ്കില്‍ അതിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവാദിയല്ലെന്നും എച്ച്.ഡി ദേവഗൗഡ വ്യക്തമാക്കി.
ബീഫ് വിവാദം ചിലരുടെ സൃഷ്ടിയാണെന്നും എന്നാല്‍ കൂടുതല്‍ സംസാരിക്കാനില്ലെന്നും ദേവഗൗഡ പറഞ്ഞു.ബിഹാറില്‍ നടക്കുന്നത് സിറ്റിംഗ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുളള പോരാട്ടമാണെന്ന് ദേവഗൗഡ പറഞ്ഞു.
നിതീഷിനെ പരാജയപ്പെടുത്തുക എളുപ്പമല്ലെന്നും മുഖ്യമന്ത്രിയെന്ന നിലയില്‍ ചോദ്യം ചെയ്യാനാകാത്ത പ്രകടനമാണ് ഒന്‍പത് വര്‍ഷമായി അദ്ദേഹം നടത്തുന്നതെന്നും ദേവഗൗഡ പറഞ്ഞു.