മറ്റുള്ളവയൊക്കെ ചെറിയ തരികള്‍ പോലെയുള്ളവയും.ഈ ചെറിയ പല്ലുകള്‍ ഭാവിയില്‍ അണപ്പല്ലുകളായി വളരാന്‍ സാധ്യതയുണ്ടായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. വളരെ ശ്രമകരമായിരുന്നു ആഷിക്കിനെ ചികിത്സിക്കല്‍, കാരണം ഇയാളുടെ അണപ്പല്ലുകള്‍ ക്രമാതീതമായി വളര്‍ന്ന ഭാഗം പാറപോലെ ഉറച്ചിരുന്നു. മൂന്നിലേറെ ഡോക്ടര്‍മാരാണ് ഇത് ഡ്രില്‍ ചെയ്ത് തുരക്കാന്‍ പരിശമിച്ചത്. എന്നാല്‍ അത് പരാജയപ്പെടുകയായിരുന്നു. പിന്നീട് ഉളിയും കൊട്ടുവടിയും ഉപയോഗിച്ചാണ് ഇത് സാധിച്ചത്. ഏഴുമണിക്കൂറെടുത്തു ആഷിക്കിന്റെ രോഗമുള്ള മോണ വൃത്തിയാക്കാന്‍!
വിധര്‍ഭയിലെ സാധാരണ കുടുംബത്തില്‍ ജനിച്ച ആഷിക്കിനെ ചികിത്സക്കാവശ്യമായ ര്‍ണ്ടുലക്ഷം രൂപ കണ്ടെത്തിയത് രാജിവ് ഗാന്ധി ജീവ്ദായി ആരോഗ്യ യോജന പദ്ധതിയിലൂടെയാണ്. പണമില്ലത്തതിനാലായിരുന്നു ആഷികിന് ചികിത്സ നേര്‍ത്തേ ലഭിക്കതിരുന്നത്. ഇത് ഇയാളുടെ പല്ലുകള്‍ വളര്‍ന്നുകൊണ്ടെയിരിക്കാന്‍ കാരണമായി. ഇനിയും വൈകിയിരുന്നെങ്കില്‍ മുഖത്തിന്റെ രൂപം മാറുന്നതിനും ഭക്ഷണം കഴിക്കാനും ആഷിക്കിന് കഴിയാതെ വരികയും ചെയ്തേനേ എന്ന് ഡോക്ടര്‍മാര്‍ പറയുന്നു.