ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി നജീബിനെ കാണാതായ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. നജീബിനെ കാണാതായി 28 ആം ദിവസമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. ഇതുവരെ കേസ് അന്വേഷിച്ചിരുന്നത് ഡല്‍ഹി പൊലീസ് ആയിരുന്നു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും രാഷ്ട്രപതി വിശദീകരണം തേടിയിരുന്നു.
ഡൽഹി ജവർലാൽ നെഹ്‌റു സര്‍വ്വകലാശാലയിലെ ബയോടെക്നോളജി വിദ്യാര്‍ത്ഥി ആയിരുന്ന നജീബിനെ ഒക്ടോബര്‍ 14 മുതലായിരുന്നു കാണാതായത്.