ബലാത്സംഗ സമയത്ത് എതിര്‍പ്പറിയിച്ചില്ലെങ്കില്‍ അത് ബലാത്സംഗമല്ല: ഹൈക്കോടതി

ചൊവ്വ, 26 സെപ്‌റ്റംബര്‍ 2017 (08:28 IST)
അമേരിക്കന്‍ ഗവേഷക വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്ത കേസില്‍ ബോളിവുഡ് സംവിധായകന്‍ മൊഹമ്മദ് ഫാറൂഖിയെ കുറ്റവിമുക്തനാക്കി ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് വിവാദമാകുന്നു. ബലാത്സംഗ സമയത്ത് ആക്രമിയോട് വ്യക്തതയോടെ എതിര്‍പ്പ് അറിയിച്ചില്ലെങ്കില്‍ അത് ബലാത്സംഗമാകില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. 
 
ഏഴുവര്‍ഷം തടവിന് ശിക്ഷിച്ചിരുന്ന ഫാറൂഖിയെ ഇന്നായിരുന്നു ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയത്. താന്‍ യുവതിയുമായി അടുപ്പത്തിലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇരുവരും അയച്ച സന്ദേശങ്ങള്‍ ഹാജരാക്കിയാണ് ഫറൂഖി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. കേസില്‍ സംശയത്തിന്റെ ആനുകൂല്യങ്ങള്‍ നല്‍കി ഫറൂഖിയെ വെറുതേ വിട്ട കോടതി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.
 
ബലാത്സംഗത്തിനോ മാനഭംഗത്തിനോ ശ്രമിക്കുന്നവരോട് ലൈംഗിക ബന്ധത്തിന് സമ്മതമില്ലെന്ന് വ്യക്തതയോടെ പറഞ്ഞാല്‍ മാത്രമേ അത് ബലാത്സംഗം ആവുകയുള്ളൂവെന്നായിരുന്നു കോടതി നിരീക്ഷിച്ചത്.
അല്ലാത്ത പക്ഷം അതിനെ ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിലെ പെടുത്താന്‍ കഴിയൂവെന്നും കോടതി പറഞ്ഞിരുന്നു. പരസ്പരം പരിജയമുള്ളവരും വിദ്യാഭ്യാസമുള്ളവരും ആണെങ്കില്‍ ‘ഇര’ ദുര്‍ബലമായ രീതിയില്‍ എതിര്‍പ്പ് അറിയിച്ചാല്‍ പോരെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍