ഡൽഹിയിൽ തെരഞ്ഞെടുപ്പിന് ഒരുക്കമാണെന്ന് കേന്ദ്ര സർക്കാർ
ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുക്കമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഈ മാസം ഇരുപത്തിയെട്ടിന് ഈ കാര്യം കേന്ദ്ര സർക്കാർ കോടതിയെ അറിയിക്കും.
ഭൂരിപക്ഷമില്ലാതെ സർക്കാരുണ്ടാക്കാൻ ശ്രമിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പാര്‍ട്ടിയെ അറിയച്ചതിനെ തുടര്‍ന്നാണ് കേന്ദ്ര സർക്കാർ ഈ നിലപാട് സ്വീകരിച്ചത്. ഡൽഹിയിൽ രാഷ്ട്രപതി ഭരണമാണ് നിലവിലുള്ളത്.
കഴിഞ്ഞ ഡിസംബറിൽ ഡൽഹിയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും പിന്തുണ ലഭിക്കാതിരുന്നതിനെ തുടർന്ന് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി, കോൺഗ്രസ് പിന്തുണയിൽ അധികാരത്തിലേറിയിരുന്നു. എന്നാല്‍ ജൻലോക്പാൽ ബിൽ പാസാക്കാൻ കഴിയാത്തതിനെ തുടർന്ന് കെജ്‌രിവാൾ രാജി വയ്ക്കുകയായിരുന്നു.