ഡല്‍ഹി സര്‍ക്കാര്‍: ഗവര്‍ണറുടെ നേതൃത്വത്തിലുള്ള യോഗം ഇന്ന്

തിങ്കള്‍, 3 നവം‌ബര്‍ 2014 (12:37 IST)
രാഷ്ട്രപതിയുടെ കീഴില്‍ ഭരണം നടക്കുന്ന ഡല്‍ഹിയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ലഫ്റ്റനന്റ് ഗവര്‍ണര്‍ വിളിച്ചുചേര്‍ത്ത പ്രധാന രാഷ്ട്രീയപ്പാര്‍ട്ടികളുടെ യോഗം ഇന്നു വൈകുന്നേരം നടക്കും. ബിജെപി, ആംആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ യോഗത്തില്‍ പങ്കെടുക്കും. മൂന്ന് പാര്‍ട്ടികളെയും  പ്രത്യേകം പ്രത്യേകമായാണ് ലഫ് ഗവര്‍ണര്‍ നജീബ് ജുങ് കാണുന്നത്.

ഡല്‍ഹിയില്‍ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ആംആദ്മി പാര്‍ട്ടി രണ്ടാമതും കോണ്‍ഗ്രസ് മൂന്നാമതുമാണ്. അതേസമയം സര്‍ക്കാര്‍ രൂപീകരണത്തിന് താല്‍പ്പര്യമിലെന്നും, ഫെബ്രുവരിയില്‍ പുതിയ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനുമാണ് ബിജെപിക്ക് താല്‍പ്പര്യം. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കും ഇതേ അഭിപ്രായം തന്നെയാണ്. ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ ഇന്നലെ വൈകുന്നേരം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

ഈ മാസം 25നാണ് തെരഞ്ഞെടുപ്പ്. അതേസമയം ആംആദ്മിയും കോണ്‍ഗ്രസും തെരഞ്ഞെടുപ്പിനെ കുറിച്ച് വ്യക്തമായ നിലപാടുകള്‍ സ്വീകരിച്ചിട്ടില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക