ഒരു കയ്യബദ്ധം നാറ്റികരുത്: പൈലറ്റിന് പറ്റിയ അബദ്ധത്തിൽ വിമാനം റാഞ്ചുന്നതായി സന്ദേശം പോയി, കമാൻഡോ സംഘം ആയുധങ്ങളുമായി വിമാനം വളഞ്ഞു
ഞായര്‍, 11 നവംബര്‍ 2018 (11:17 IST)
ഡെൽഹി: പൈലറ്റ് അബദ്ധത്തിൽ ബട്ടൺ മാറി അമർത്തിയത് റാഞ്ചൽ അപായ സൂചന. പിന്നീട് ഡെൽഹി വിമാനത്താവളത്തിൽ ഉണ്ടായത് കാമാൻഡോകളുടെ സായുധനീക്കം. ഏരിയാന അഫ്ഗാൻ എയർലൈൻസ് വിമാനത്തിൽനിന്നുമാണ് അപായ സിഗ്നൽ ലഭിച്ചത്. ഉടൻ തന്നെ എൻ എസ് ജി കമാൻഡോകൾ വിമാനം വളഞ്ഞു
കാണ്ഡഹാറിലേക്ക് പോകാനായി സുരക്ഷ പരിശോധനകളെല്ലാം പൂർത്തിയാക്കിയ ശേഷം ടേക്കോഫിന് തൊട്ടുമുൻപാണ് പൈലറ്റിന് അബദ്ധം സംഭവിച്ചത്. ഇതോടെ വീണ്ടും സുരക്ഷാ പരിശോധനകൾ നടത്തി രണ്ട് മണികൂറോളം വൈകിയാണ് വിമാനത്തിന് പുറപ്പെടാനായത്.