കെട്ടിടം തകര്‍ന്ന് കുട്ടികളടക്കം 13മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ഞായര്‍, 15 ഫെബ്രുവരി 2015 (13:21 IST)
കെട്ടിടം തകർന്ന് ഉത്തർപ്രദേശിൽ കുട്ടികളടക്കം പതിമൂന്ന് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു, ഇവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. അതേസമയം സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

ഉത്തർപ്രദേശിലെ മുഗൾസരായിലെ ദുൽഹിപൂർ മേഖലയിലെ കമാറുദ്ദീൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള നിർമാണത്തിലിരുന്ന കെട്ടിടമാണ് തകര്‍ന്ന് വീണത്. മരിച്ചവരിൽ അഞ്ചു പുരുഷന്മാരും അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 30,000 രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക