സ്ത്രീധനത്തിന്റെ പേരില്‍ ഇരുപത്തിയെട്ടുകാരിയെ ചാണകവും മണ്ണെണ്ണയും കഴിപ്പിച്ച് കൊലപ്പെടുത്തി. യുവതി കൊല ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ഇവരുടെ സഹോദരിയാണ് പൊലീസില്‍ പരാതി നല്‍കിയത്.
പത്തുവര്‍ഷം മുമ്പാണ് ഷീലയുടെ വിവാഹം നടക്കുന്നത്. അന്നുമുതല്‍ ഭര്‍തൃവീട്ടുകാര്‍ യുവതിയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ച് വരുകയായിരുന്നു. പിന്നീട് ക്രൂരമായി മര്‍ദ്ദിക്കാനും തുടങ്ങിയിരുന്നു. ഷീല ഉപദ്രവത്തെ ചെറുക്കാന്‍ ശ്രമിക്കുമ്പോള്‍ കൈ കാലുകള്‍ കെട്ടിയിട്ട് ഇവരെ ഉപദ്രവിക്കുമായിരുന്നു. കഴിഞ്ഞവര്‍ഷം ഇവര്‍ അസുഖം ബാധിച്ച് കിടപ്പിലായി.
തുടര്‍ന്ന് മരണത്തോട് മല്ലിട്ട് കിടക്കുന്ന അവ്സ്ഥയില്‍ ഷീല തന്നെ കൊലപ്പെടുത്താന്‍ ഭര്‍തൃവീട്ടുകാര്‍ ശ്രമിക്കുകയായിരുന്നുവെന്നും. അതിനായി ചാണകവും ഡിറ്റര്‍ജെന്റ് പൗഡറും മണ്ണെണ്ണയും കഴിപ്പിക്കുകയുമായിരുന്നുവെന്ന് ഷീല തന്റെ വീട്ടുകാരോട് പറഞ്ഞിരുന്നു. യുവതിയുടെ മരണത്തെ തുടര്‍ന്നാണ് പീഡന വിവരങ്ങള്‍ സഹോദരി പൊലീസില്‍ അറിയിച്ചത്.