മദ്യത്തിനുപകരം ഹോമിയോ മരുന്ന് കഴിച്ച 9 പേര്‍ക്ക് ദാരുണാന്ത്യം

ശ്രീനു എസ്

വെള്ളി, 7 മെയ് 2021 (10:54 IST)
ആല്‍ക്കഹോള്‍ അടങ്ങിയ ഹോമിയോപ്പതി മരുന്ന് കഴിച്ച ഒന്‍പ്ത്പേര്‍ക്ക് ദാരുണാന്ത്യം. ഛത്തീസ്ഗഢിലെ ബിലാസ്പുര്‍ ജില്ലയിലാണ് സംഭവം നടന്നത്. മദ്യം കിട്ടാത്തതുമൂലമാണ് ആല്‍ക്കഹോള്‍ അടങ്ങിയ മരുന്ന കഴിച്ചത്. 91 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ ഹോമിയോപ്പതി സിറപ്പാണ് ഇവര്‍ കഴിച്ചത്. മരുന്ന് കഴിച്ചവരില്‍ ആറുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
 
മരണപ്പെട്ടവരുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ കൃത്യമായ മരണകാരണം എന്താണെന്ന് തീര്‍ച്ചപ്പെടുത്താന്‍ സാധിക്കുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി ബിലാസ്പൂര്‍ എസ്പി പ്രശാന്ത് അഗ്രവ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍