വീട്ടില്‍ അനധികൃത ടെലഫോണ്‍ എക്‌സ്‌ചേഞ്ച് സ്ഥാപിച്ച കേസില്‍, കേസ് അന്വേഷിക്കുന്ന സി ബി ഐയുടെ മുന്‍പാകെ കീഴടങ്ങണമെന്നും മാരനോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ടെലഫോണ്‍ എക്‌സ്‌ചേഞ്ച് സ്ഥാപിച്ച കേസില്‍ മാരന്‍ പ്രഥമദൃഷ്‌ട്യാ കുറ്റക്കാരനാണെന്നും ഹൈക്കോടതി വിധിച്ചിരുന്നു.
മാരനെ അറസ്റ്റ് ചെയ്തതിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്ത കോടതി സി ബി ഐയെ കേന്ദ്ര സര്‍ക്കാര്‍ രാഷ്‌ട്രീയ പകപോക്കലിന് ഉപയോഗിക്കരുതെന്നും പറഞ്ഞു. വി ഗോപാല്‍ഗൗഡ, ആര്‍ ഭാനുമതി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.