2004ല്‍ ഗുജറാത്തില്‍ വെച്ചു നടന്ന വ്യാജ ഏറ്റുമുട്ടലില്‍ ആയിരുന്നു പത്തൊമ്പതുകാരിയായ ഇസ്രത്ത് ജഹാനും മറ്റ് മൂന്നുപേരും കൊല്ലപ്പെട്ടത്. കോളജ് വിദ്യാര്‍തിനി ആയിരുന്ന ഇസ്രത്ത് ജഹാനൊപ്പം മലയാളിയായ പ്രാണേഷ് പിള്ള, അംജദ് അലി, ജീഷാന്‍ ജോഹന്‍ എന്നിവരായിരുന്നു കൊല്ലപ്പെട്ടത്.
നരേന്ദ്ര മോഡിയെ കൊല്ലുന്നതിനുള്ള പദ്ധതി തയ്യാറാക്കുന്നതില്‍ ഇവര്‍ പങ്കാളികളാണെന്ന് ക്രൈം ബ്രാഞ്ച് നല്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഗുജറാത്ത് പൊലീസ് ഇവരെ വധിച്ചത്. എന്നാല്‍, ഗുജറാത്തില്‍ നടന്നത് വ്യാജ ഏറ്റുമുട്ടല്‍ ആയിരുന്നു എന്ന് ആരോപണം ഉയര്‍ന്നിരുന്നു.