ഡല്‍ഹിയില്‍ പട്ടാപ്പകല്‍ 1.5 കോടി രൂപ കവര്‍ന്നു

ശനി, 29 നവം‌ബര്‍ 2014 (14:36 IST)
ഡല്‍ഹിയില്‍ പട്ടാപ്പകല്‍ എടിഎമ്മില്‍ പണം നിറയ്ക്കാനെത്തിയ വാന്‍ ആക്രമിച്ച് 1.5 കോടി രൂപ കവര്‍ന്നു.  ബൈക്കിലെത്തിയ രണ്ടുപേരാണ് മോഷണം നടത്തിയത്.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അക്രമി സംഘത്തെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

വടക്കന്‍ ഡല്‍ഹിയിലെ കമല നഗറിലാണ് സംഭവം നടന്നത്. ഇവിടെ എടി എമ്മില്‍ പണം നിറയ്ക്കാനെത്തിയ സ്വകാര്യ ബാങ്കിന്റെ വാന്‍ ഇവര്‍ ആക്രമിച്ച് പണം കവരുകയായിരുന്നു. മോഷണശ്രമം തടയാനെത്തിയ സുരക്ഷാ ജീവനക്കാരന് നേരെ ഇവര്‍ വെടിയുതിരുത്തു. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക