യുപിയിലെ ദാദ്രിയില്‍ പശു ഇറച്ചി കഴിച്ചെന്ന് ആരോപിച്ച് ജനക്കൂട്ടം മര്‍ദിച്ചുകൊന്ന സംഭവത്തില്‍ നീതി ലഭിക്കണമെന്ന് കൊല്ലപ്പെട്ട മുഹമ്മദ് അഖ്ലാഖിന്‍്റെ മൂത്ത മകന്‍ സര്‍താജ്. കൊലപാതകത്തില്‍ നിരവധി പേര്‍ പങ്കാളികളാണ്. വീട്ടിലെത്തി ആക്രമണം നടത്തി പിതാവിനെ കൊലപ്പെടുത്തിയവരെ സഹോദരി തിരിച്ചറിഞ്ഞിട്ടുണ്ട്. പിതാവിന് നീതി ഉറപ്പിക്കാനല്ല രാഷ്ട്രീയനേട്ടം ഉണ്ടാക്കാനാണ് പലരും ശ്രമിക്കുന്നതെന്നും സര്‍താജ് ആരോപിച്ചു.
പിതാവിന്റെ കൊലപാതകത്തില്‍ നിരവധി പേര്‍ പങ്കാളികളാണ്. ഗ്രാമത്തിലെ ജനങ്ങളുടെ മനസിലെ ഭീതി അകറ്റാന്‍ കൊലപാതകത്തില്‍ ശരിയായ നീതി നടപ്പാകണം. ജനങ്ങള്‍ക്ക് സമാധാനത്തോടെ ഗ്രാമത്തില്‍ കഴിയാന്‍ സാധിക്കണം. ദാദ്രിയിലെ കൊലപാതകം അവസാനത്തേതാകണമെന്നും സര്‍താജ് പറഞ്ഞു.
പിതാവിന്റെ കൊലപാതകത്തില്‍ ചിലര്‍ രാഷ്ട്രീയം കളിക്കുന്നു. ഞങ്ങളുടെ ദുഃഖം എല്ലാവരും മനസിലാക്കണം. ഞങ്ങളുടെ വേദന ആരും മനസ്സിലാക്കുന്നില്ല. രാഷ്ട്രീയലാഭമുണ്ടാക്കാനാണ് നേതാക്കളുടെ ശ്രമം. പിതാവിന്റെ മരണം രാഷ്ട്രീയവിഷയമായി മാറിക്കഴിഞ്ഞു. മാധ്യമശ്രദ്ധ കിട്ടാന്‍ വേണ്ടി മാത്രമാണ് പല രാഷ്ട്രീയക്കാരും വീട് സന്ദര്‍ശിച്ചത്.’ സര്‍താജ് കുറ്റപ്പെടുത്തുന്നു. അക്രമികളുടെ ജാതിയോ മതമോ താന്‍ ചോദിച്ചിട്ടില്ല. നീതി മാത്രമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
ബിസാദ ഗ്രാമം വിട്ടു പോകാനാണ് കുടുംബം ആഗ്രഹിക്കുന്നത്. എന്നാല്‍ തിയ വീട് വെയ്ക്കാനോ വാങ്ങാനോ ഉള്ള പണം കൈയില്‍ ഇല്ലാത്തതിനാല്‍ വാടകയ്ക്ക് താമസിക്കേണ്ടി വന്നാലും ബിസാദ വിട്ട് പോകും. ജോലി ചെയ്യുന്ന ചെന്നൈയ്ക്ക് മാറാനാണ് ആഗ്രഹമെന്നും സര്‍താജ് പറഞ്ഞു.
അതേസമയം, മുഹമ്മദ് അഖ്ലാഖിന്‍്റെ കുടുംബത്തെ ഡല്‍ഹിയിലെ വ്യോമസേനാ കേന്ദ്രത്തിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുണ്ട്. പശ്ചിമ വ്യോമസേന കമാന്‍ഡിന്റെ ഓഫിസ് ആസ്ഥാനമായ സുബ്രതോ പാര്‍ക്കില്‍ തിങ്കളാഴ്ച രാത്രി ഇവരെ എത്തിച്ചതായാണ് വിവരം. കഴിഞ്ഞമാസം 22ന് ആണ് ബീഫ് കഴിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലഖിനെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.