ബിപര്‍ജോയ്: മൂന്ന് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്

സിആര്‍ രവിചന്ദ്രന്‍

ശനി, 10 ജൂണ്‍ 2023 (14:54 IST)
ബിപര്‍ജോയ് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച സാഹചര്യത്തില്‍ മൂന്നുസംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. നിലവില്‍ കൊടുങ്കാറ്റ് ഗോവയില്‍ നിന്ന് 690 കിലോമീറ്റര്‍ പടിഞ്ഞാറും മുംബൈയില്‍ നിന്ന് 640 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറുമായിട്ടാണ് സ്ഥിതിചെയ്യുന്നത്. കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഗോവ, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പുള്ളത്. 
 
ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് അടുത്ത നാലുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാപിക്കുന്ന ബിപോര്‍ജോയ് അടുത്ത 24 മണിക്കൂറില്‍ വടക്ക്- വടക്ക് കിഴക്ക് ദിശയിലും തുടര്‍ന്നുള്ള മൂന്നു ദിവസം വടക്ക്- വടക്ക് പടിഞ്ഞാറു ദിശയിലും സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍