പഴയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ ജനങ്ങൾക്കിടയിലേക്ക് തന്നെ തിരികെയെത്തുന്നു. നോട്ടുകളുടെ രൂപത്തിൽ അല്ല എന്ന് മാത്രം. അസാധുവാക്കിയ നോട്ടുകൾക്ക് ഇപ്പോഴും വിലയുണ്ട്. സംസ്ഥാനത്ത് നിന്നും ശേഖരിച്ച നോട്ടുകൾ ബാങ്കുകളിൽ നിന്നും എങ്ങോട്ടാണ് പോകുന്നത്. അസാധുവായ നോട്ടുകൾ കൊണ്ട് എന്താണ് ചെയ്യുക എന്ന സംശയത്തിന് ഉത്തരമായി. നോട്ടുകൾ എത്തുന്നത് പ്ലൈവുഡ് കമ്പനികളിലേക്കാണ്.
തിരിച്ചെടുത്ത നോട്ടുകൾ നിക്ഷേപിക്കുന്നത് കണ്ണൂർ വളപട്ടണത്തെ വെസ്റ്റേൺ ഇന്ത്യൻ പ്ലൈവുഡ് കമ്പനിയിലാണ്. റിസർവ് ബാങ്കിന്റെ തിരുവനന്തപുരത്തെ ആസ്ഥാനത്ത് നിന്നും നോട്ടുകൾ നുറുക്കി ചാക്കുകെട്ടുകളിലാക്കിയാണ് കമ്പനിയിൽ എത്തിക്കുന്നത്. ഇങ്ങനെ ദിനംപ്രതി ടൺ കണക്കിന് നോട്ടുകളാണ് ഇവിടെ എത്തുന്നത്. പല യന്ത്രങ്ങളിൽ മരക്കഷ്ണങ്ങൾക്കൊപ്പം നോട്ടുകൾ ഇവർ ഉപയോഗപ്രദമാക്കി മാറ്റുന്നു.
ഹാർഡ് ബോർഡും സോഫ്റ്റ് ബോർഡും റൈറ്റിങ്ങ് പാഡുകളും ഫ്രയിമുകളും നോട്ടുകൾ പുറത്തിറങ്ങും. ഇങ്ങനെ പ്ലൈവുഡ് നിർമാണത്തിനായി എത്തിക്കുന്ന നോട്ടുകളുടെ എണ്ണത്തിൽ കണക്കില്ലെന്നത് വാസ്തവം. കത്തിക്കുന്നതിന് പകരം അസാധ്യമായ നോട്ടുകൾ വിൽക്കാമെന്ന് റിസർവ് ബാങ്ക് തീരുമാനിക്കുകയായിരുന്നു. പക്ഷേ നോട്ടുകൾ റദ്ദാക്കിയ നവംബർ എട്ടിന് മുമ്പാണ് കമ്പനിക്ക് കരാർ ഏൽപ്പിച്ചത് നവംബർ എട്ടിന് മുമ്പ്. എന്നാൽ, കമ്പനിക്കാർക്കും ഇതിന്റെ ഉള്ളടക്കം മനസ്സിലായിരുന്നില്ല എന്ന് മാത്രം.
റിസർവ് ബാങ്ക് നശിപ്പിക്കുന്ന നോട്ടുകൾ വിൽക്കുന്നു എന്ന് മാത്രമായിരുന്നു റിസർവ് ബാങ്ക് കമ്പനിയോട് പറഞ്ഞിരുന്നത്. ഒരു മെട്രിക് ടൺ നോട്ടിന് വെറും 250 രൂപയ്ക്കാണ് കമ്പനി നോട്ടുകൾ വാങ്ങിയതെന്നോർക്കണം.