ചാക്കുകളില്‍ നോട്ടുകള്‍ നിറച്ച് കത്തിച്ച നിലയില്‍; ചാക്കിലാക്കി കൊണ്ടുവന്നത് 500 ന്റെയും 1000 ന്റെയും നോട്ടുകള്‍

Webdunia
വ്യാഴം, 10 നവം‌ബര്‍ 2016 (09:13 IST)
രാജ്യത്ത് 500, 1000 നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യത്തില്‍ നോട്ടുകള്‍ കത്തിച്ചതായി റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശിലെ ബറേയ്‌ലിയില്‍ ആണ് ചാക്കുകളില്‍ നോട്ടുകള്‍ നിറച്ചുകൊണ്ടു വന്ന് കത്തിച്ചത്. കത്തിക്കരിഞ്ഞ നോട്ടുകള്‍ റോഡരികിലാണ് കണ്ടെത്തിയത്.
 
കേടുവരുത്തിയതിനു ശേഷമാണ് നോട്ടുകള്‍ കത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വകാര്യകമ്പനിയിലെ ജീവനക്കാരാണ് നോട്ടുകള്‍ ചാക്കിലാക്കി കൊണ്ടുവന്ന് കത്തിച്ചതെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
 
സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് ബറേയ്‌ലി പൊലീസ് സൂപ്രണ്ട് പറഞ്ഞു. കൂടാതെ, റിസര്‍വ് ബാങ്ക് അധികൃതരെ പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് പ്രധാനമന്ത്രി 
Next Article