വെടിവയ്‌ക്കാന്‍ അറിയാത്ത ജവാന്മാരും കശ്‌മീരിലുണ്ട്; ഇവരുടെ എണ്ണമറിഞ്ഞാല്‍ ഞെട്ടും - ഇവര്‍ക്ക് മ്റ്റൊരു പ്രത്യേകത കൂടെയുണ്ട്!
ശനി, 15 ഒക്‌ടോബര്‍ 2016 (16:52 IST)
ലക്ഷ്യസ്ഥാനത്ത് വെടിവച്ചു കൊള്ളിക്കാന്‍ അറിയാത്തവരാണ് ജമ്മുകശ്‌മീരിൽ നിയോഗിക്കപ്പെട്ടിരിക്കുന്ന സിആർപിഎഫ് ജവാന്മാരെന്ന് റിപ്പോര്‍ട്ട്. ഹിസ്‌ബുള്‍ കമാൻഡർ ബുർഹാൻ വാനിയെ വധിച്ചതിന് പിന്നാലെ കശ്‌മീരിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷം പൂർണമായി കെട്ടടങ്ങുന്നതിന് മുമ്പാണ് ഈ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.
30 ശതമാനം പേർക്കും ലക്ഷ്യത്തിൽ വെടി കൊള്ളിക്കാൻ കഴിയാത്തവരാണ്. അമിത വണ്ണവും പെട്ടെന്ന് വികാരത്തിന് അടിപ്പെടുന്നവരുമാണ് ഇവരെന്നും ഡിഎൻഎ പത്രം രേഖകളെ ഉദ്ധരിച്ചു കൊണ്ട് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
സംഘര്‍ഷം നിലനില്‍ക്കുന്ന കശ്‌മീരില്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന സിആർപിഎഫ് ജവാന്മാര്‍ക്ക് പരിശീലനത്തിന് സൌകര്യമില്ല. 45,000 ജവാന്മാര്‍ക്ക് ഒരു കേന്ദ്രം മാത്രമാണുള്ളത്. 30ശതമാനം പേര്‍ ലക്ഷ്യത്തിൽ വെടി കൊള്ളിക്കാൻ പരാജയപ്പെടുമ്പോള്‍ മറ്റൊരു 30 ശതമാനം പേർ സൈന്യത്തിൽ ജോലി ചെയ്യാനുള്ള ക്ഷമതയുള്ളവരല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.