കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, ബി ജെ പി നേതാവ് സുബ്രഹ്മണ്യം സ്വാമി എന്നിവര്‍ അടക്കം സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിക്കൊണ്ട് ആയിരുന്നു സുപ്രീംകോടതി വിധി.
ഈ വകുപ്പുകള്‍ അനുസരിച്ച് മാനനഷ്ടക്കേസുകളിലെ ക്രിമിനല്‍ നടപടി ഭരണഘടനാപരമാണെന്നും അഭിപ്രായസ്വാതന്ത്ര്യം പരിഗണിക്കുമ്പോള്‍ വ്യക്തിസ്വാതന്ത്ര്യം പരിഗണിക്കാതിരിക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് പ്രഫുല്ല സി പന്ത് എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.