വെള്ളിത്തിരയില്‍ പുതിയ ഇന്നിങ്ങ്സുമായി ക്രിക്കറ്റ് ഇതിഹാസം
ശനി, 16 ജനുവരി 2016 (18:58 IST)
അഭിനയത്തിലൂടെയും ആരാധകരുടെ മനസ്സ് കീഴടക്കാന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എത്തുന്നു. പ്രമുഖ ബ്രിട്ടീഷ് ഡോക്യുമെന്ററി സംവിധായകനായ ജയിംസ് എര്‍സ്‌കിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് സച്ചിന്‍ വെള്ളിത്തിരയില്‍ എത്തുന്നത്. മുംബൈയില്‍നിന്നുള്ള 200 നോട്ട് ഔട്ട് എന്ന പരസ്യ കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഹൃസ്വ, പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള സച്ചിന്‍ ആദ്യമായാണ് ഒരു മുഴുനീള സിനിമയില്‍ സാന്നിദ്ധ്യമറിയിക്കുന്നത്. ആരാധകര്‍ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത സച്ചിന്റെ ജീവിതത്തിലെ ചില മുഹൂര്‍ത്തങ്ങളെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ പ്രമേയം തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണ നടപടികള്‍ ആരംഭിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പല പ്രമുഖരും ചിത്രത്തില്‍ അഭിനയിക്കുന്നു.
സച്ചിന്റെ ക്രിക്കറ്റ് ലോകത്തെ കാലഘട്ടത്തെക്കുറിച്ചും വ്യക്തി ജീവിതത്തെകുറിച്ചും അറിയാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍കും ചിത്രം പ്രയോജനപ്പെടും എന്ന് നിര്‍മ്മാണകമ്പനി അവകാശപ്പെടുന്നു. ഇതിനു വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ക്രിക്കറ്റിനെ കുറിച്ചുള്ള വീഡിയോ ഫുട്ടേജുകള്‍ ശേഖരിച്ചതായും നിര്‍മ്മാണ കമ്പനിയുടെ സ്‌ഥാപകന്‍ രവി ഭഗ്‌ചന്‍ദ്‌ക പറഞ്ഞു. സച്ചിന്റെ ഇതുവരെ ആരും കാണാത്ത ഭാവങ്ങളും ദൃശ്യങ്ങളും ഈ ചിത്രത്തിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ ചിത്രത്തിനു അനുയോജ്യമായ പേര് നിര്‍ദേശിക്കാന്‍ സച്ചിന്‍ ട്വിറ്ററിലൂടെ ആരാധകര്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. ലോകത്താകമാനം 2,000 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.