ഡെബിറ്റും ക്രഡിറ്റും ഇല്ലെങ്കില്‍ ഇനി ഇടപാട് നടക്കില്ല , കള്ളപ്പണക്കാര്‍ക്ക് മോഡിയുടെ ഇരുട്ടടി

ചൊവ്വ, 3 മാര്‍ച്ച് 2015 (12:57 IST)
രാജ്യത്ത് വാണിജ്യമേഖലയില്‍ ഒഴുകുന്ന കള്ളപ്പണത്തിന് മൂക്ക് കയറിടാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ കര്‍മ്മ പദ്ധതിയുമായി വരുന്നു. ഇതിന്റെ ഭാഗമായി 5,000 രൂപയ്ക്കുമുകളിലുള്ള ഇടപാടുകള്‍ നടത്തുന്നത് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ കൂടി മാത്രമാക്കണമെന്ന നിബന്ധന രാജ്യത്ത് ഉടന്‍ പ്രാബല്യത്തില്‍ ആകുമെന്നാണ് സൂചന. കള്ളപ്പണം തടയുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് ബജറ്റില്‍ വ്യക്തമായ സൂചനകളാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്.
 
കള്ളപ്പണ വിഷയത്തി കേന്ദ്രസര്‍ക്കാര്‍ ഇരട്ടത്താപ്പ് കാണിക്കുന്നു എന്ന് പ്രതിപക്ഷ ആരോപണത്തിന്റെ മുനയൊടിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് മോഡി ടിം കരുതുന്നത്. ഇനി ഹോട്ടല്‍ ബില്ലുകള്‍ പോലും 5000 രൂപയ്ക്ക് മുകളിലാണെങ്കില്‍ അതിന് കാര്‍ഡ് ഉപയോഗിക്കേണ്ടിവരും. അത്രയ്ക്ക് കര്‍ക്കശമായ നിയമാണ് വരാന്‍ പോകുന്നത്.
 
ഇത്തരത്തില്‍ കര്‍ശനമായ നിയമ നടപ്പിലാക്കുമ്പോള്‍ ഇടത്തരക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനായി കാര്‍ഡുപയോഗിക്കുമ്പോള്‍ ബാങ്കുകള്‍ ഈടാക്കുന്ന യൂസര്‍ ഫീ ഇല്ലാതാക്കുകയോ, അല്ലെങ്കില്‍ കര്‍ഡുപയോഗിക്കുന്നവര്‍ക്ക് ഇന്‍സന്റീവുകള്‍ നല്‍കുകയോ ചെയ്തേക്കുമെന്നും സൂചനയുണ്ട്. പണം കാര്‍ഡുകളില്‍ കൂടി കൈമാറുമ്പോള്‍ കൈമാറുന്ന പണത്തിന് വ്യക്തമായ കണക്കും വിവരങ്ങളും സര്‍ക്കാരിന് ലഭ്യമാകുമെന്നതിനാല്‍ കണക്കില്‍ പെടാത്ത കള്ളപ്പണം കണ്ടെത്താന്‍ സധിക്കുമെന്നാണ് മോഡി സര്‍ക്കാര്‍ കരുതുന്നത്.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക