കാരാട്ടിന് കേരളത്തിന്റെ പിന്തുണ, ബംഗാള്‍ യെച്ചൂരിക്കൊപ്പം

ചൊവ്വ, 28 ഒക്‌ടോബര്‍ 2014 (08:13 IST)
സിപി‌എം ദേശിയ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നയങ്ങളെ വിമര്‍ശിച്ചു കൊണ്ട് സീതാറാം യെച്ചൂരി കൊണ്ടുവന്ന ബദല്‍ രേഖയോട് കേരളത്തിലെ സിപി‌എമ്മിന് പ്രതിപത്തിയില്ല. അതേസമയം ബംഗാള്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ നേതാക്കള്‍ യെച്ചൂരിയെ പിന്തുണച്ചു. പ്രകാശ് കാരാട്ടിനെ പരോക്ഷമായി വിമര്‍ശിക്കുന്ന സീതാറാം യെച്ചൂരിയുടെ ബദല്‍ നിര്‍ദ്ദേശങ്ങളെ അനുകൂലിക്കാതെ പോളിറ്റ് ബ്യൂറോ എടുത്ത തീരുമാനത്തിനൊപ്പം നില്‍ക്കാനാണ് യോഗത്തില്‍ സംസാരിച്ച കേരള നേതാക്കള്‍ ശ്രമിച്ചത്.

പി.കരുണാകരന്‍, ഇ പി ജയരാജന്‍, എ വിജയരാഘവന്‍ എന്നിവരാണ് ഇതുവരെ നടന്ന ചര്‍ച്ചയില്‍ കേരളത്തെ പ്രതിനിധീകരിച്ച് സംസാരിച്ചത്. എന്നാല്‍ യെച്ചൂരിയുടെ അഭിപ്രായങ്ങളില്‍ ചിലത് പരിഗണിക്കപ്പെടേണ്ടതാണെന്ന നയപരമായ നിലപാടാണ് ചില കേരള നേതാക്കള്‍ പറയുന്നത്. ഫ്ലത്തില്‍ ഇരുവള്ളത്തിലും കലുകുത്തുന്ന നയമാണ് കേരള നേതാക്കള്‍ സ്വീകരിച്ചിരിക്കുന്നത്. തോമസ് ഐസക് ഉള്‍പ്പടെ കേരളത്തില്‍ നിന്നുള്ള മറ്റുനേതാക്കള്‍ ഇനി സംസാരിക്കാനുണ്ട്. യോഗത്തിന്റെ അവസാന ദിവസം വി എസ് അച്യുതാനന്ദനും സംസാരിച്ചേക്കും. വി എസും തോമസ് ഐസക്കും യെച്ചൂരിയെ അനുകൂലിക്കാനാണ് സാധ്യത.

നിലവില്‍ യെച്ചൂരിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് പിന്തുണയേറുന്നതായാണ് വിവരം. അങ്ങനെ വന്നാല്‍ സിപി‌എം ദേശീയ നേതൃത്വത്തിന് അത് തിരിച്ചടിയാകുമെന്നു മാത്രമല്ല നിലവില്‍ പോളിറ്റ് ബ്യൂറോ തയ്യാറാക്കിയ കരട് രേഖയില്‍ അതിനനുസരിച്ച മാറ്റങ്ങള്‍ വരുത്തേണ്ടിവരും. പിബി തയ്യാറാക്കിയ കരട് നയരേഖയെ കുറിച്ചും, ബദല്‍ നിര്‍ദ്ദേശങ്ങളെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ നാളെ വൈകീട്ടോടെ പൂര്‍ത്തിയാകുമ്. തുടര്‍ന്ന് കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം തയ്യാറാക്കുന്ന കരട് നയരേഖ പിന്നീട് പാര്‍ടി കീഴ്ഘടകങ്ങള്‍ക്ക് ചര്‍ച്ചകള്‍ക്കായി





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക