ബംഗാളില്‍ കോണ്‍ഗ്രസുമായി സി പി എം രാഷ്ട്രീയ സഖ്യത്തിന് തയാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ആക്രമണത്തിനെതിരെ ജനാധിപത്യസംരക്ഷണം ആവശ്യമായി വരുമ്പോള്‍ അതിനനുസരിച്ചുള്ള നിലപാടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശാരീരികമായി ആക്രമിച്ചും കിട്ടുന്നതെന്തും ഉപയോഗിച്ചും പലരും സി പി എമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് പലരും ചെയ്യുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് കടന്നാക്രമണങ്ങളില്‍ ഇരയാകുന്ന സി പി എമ്മിനെ മറ്റൊരു രീതിയില്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന വലതുപക്ഷ നിലപാട് തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യത്തിന്റെ ജിഹ്വകളെന്ന് അവകാശപ്പെടുന്ന പലരും സ്വീകരിക്കുന്ന നിലപാടുകള്‍ ആക്രമണങ്ങളെ തുറന്നുകാണിക്കാന്‍ കഴിയുന്ന വിധത്തിലാണോയെന്ന് പരിശോധിക്കുന്നത് നല്ലതാണെന്നും ഇ എം എസ് പാര്‍ക്കില്‍ നടന്ന ബംഗാള്‍ ഐക്യദാര്‍ഢ്യസംഗമം ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി വ്യക്തമാക്കി.