കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ ദേശീയ നിര്‍വാഹക സമിതി മുന്നോട്ടുവച്ച പേരുകള്‍ അംഗീകരിക്കാതെ ബഹളം വച്ചു.സി.എന്‍. ജയദേവന്, പ്രകാശ് ബാബു എന്നിവരുടെ പേരുകളാണു ദേശീയ നിര്‍വ്വാഹക സമിതി മുന്നോട്ടു വച്ചത്.
എന്നാല്‍ ജയദേവനെ കേന്ദ്ര ക്വാട്ടയില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രതിനധികള്‍ ആവശ്യപ്പെട്ടു. ഇതുകൂടാതെ കെ.പി രാജേന്ദ്രന്, രാജാജി മാത്യു തോമസ് എന്നിവരെ ദേശീയ കൌണ്സിലില് ഉള്‍പ്പെടുത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.