ഗോമാതാവിന്റെ സംരക്ഷണത്തിനായി എല്ലാ വീടുകളിലും ഒരു പശു എന്ന സന്ദേശം എല്ലാവരിലും അത്തിക്കാനും അത് പ്രവർത്തനമാക്കാനുമാണ് ഇത്തരത്തിലൊരു വിവാഹം നടത്തിയതെന്ന് പരാസന ചാരിറ്റബിൾ ട്രെസ്റ്റ് അറിയിച്ചു. ട്രെസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന കല്യാണത്തിൽ അതിഥികൾ നിരവധിയായിരുന്നു. പൂനം എന്ന പശുവും അർജുൻ എന്ന കാളയ്ക്കുമാണ് കല്യാണം നടന്നത്.
ബ്രാഹ്മണ ആചാരപ്രകാരമായിരുന്നു വിവാഹം സ്വർണാഭരണവിഭൂഷിതയായിട്ടായിരുന്നു വധു വിവാഹ പന്തലിൽ എത്തിയത്. വരനും ഒട്ടും മോശമായിരുന്നില്ല, ആചാരപ്രകാരമായ വിവാഹവസ്ത്രങ്ങളോടു കൂടീയാണ് വരനും പന്തലിൽ പ്രവേശിപ്പിച്ചത്. കന്യാധാനത്തിന് ബ്രാഹ്മണ വിവാഹത്തിലുള്ള പങ്ക് ഇവിടെയും തെറ്റിച്ചില്ല. കന്നുകാലികളുടെ ഉടമസ്ഥർ വരന്റേയും വധുവിന്റേയും കൈകൾ പിടിച്ചു നൽകി.