കൊവിഡ്19; 24 മണിക്കൂറിനുള്ളിൽ മരിച്ചത് 40 പേർ, മരണം 239 ആയി ഉയർന്നു

ശനി, 11 ഏപ്രില്‍ 2020 (11:52 IST)
ഇന്ത്യയിൽ ഭീതിയുണർത്തി കൊവിഡ് 19. ഇന്ത്യയിൽ കൊവിഡ് 19 ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണത്തിൽ വർധനവ്. 
കഴിഞ്ഞ 24 മണിക്കൂറിനുളളിൽ 40 പേരാണ് കൊറോണ വൈറസ് ബാധയേറ്റ് രാജ്യത്ത് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 239 ആയി ഉയർന്നു.
 
രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7447 ആയി. ഇതില്‍ 643 പേര്‍ രോഗമുക്തരായി. വെള്ളിയാഴ്ച മാത്രം 800 ഓളം പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതേസമയം ലോകത്ത് കൊവിഡ് മരണം 1,02,667 ആയി.  ലോകത്തെ ആകെ മരണം ഒരു ലക്ഷം കവിഞ്ഞു.
 
1,00090 പേർക്കാണ് കൊവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായത്. രോഗ ബാധിതടെ എണ്ണം 17 ലക്ഷത്തിലേക്ക് കുതിക്കുകയാണ്. വുഹാനിൽ ആദ്യ മരണമുണ്ടായി മൂന്നുമാസം പിന്നിടുമ്പോഴാണ് മരണസംഖ്യ ഒരു ലക്ഷം പിന്നിട്ടിരിയ്ക്കുന്നത്. കഴിഞ്ഞ മുപ്പത് ദിവസത്തിനുള്ളിൽ 95000 ആളുകളാണ് മരിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍