2021 ആദ്യം ഇന്ത്യയിൽ കൊവിഡ് വാക്‌സിൻ ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി

ചൊവ്വ, 13 ഒക്‌ടോബര്‍ 2020 (14:37 IST)
അടുത്തവർഷം ആദ്യത്തോടെ കൊവിഡ് 19 പ്രതിരോധ വാക്‌സിൻ ഇന്ത്യയിൽ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ‌വർധൻ. ഒന്നിലധികം സ്രോതസ്സുകളിൽ നിന്നും വാക്‌സിൻ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.
 
ആർക്കാണ് ആദ്യം വാക്സിൻ ലഭ്യമാക്കേണ്ടത് എന്നുതുടങ്ങി രാജ്യത്ത് വാക്സിൻ വിതരണം നടത്തുന്നത് സംബന്ധിച്ച് വിദഗ്ധ സംഘം ഇതിനകം തന്നെ മാനദണ്ഡങ്ങൾ രൂപപ്പെടുത്തുകയും ആസൂത്രണം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. ഒന്നിലധികം സ്രോതസ്സുകളിൽ നിന്നുമായി വാക്‌സിൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യമന്ത്രിപറഞ്ഞു.നിലവിൽ നാലു കോവിഡ് പ്രതിരോധ വാക്സിനുകളുടെ ട്രയലുകൾ ഇന്ത്യയിൽ നടക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍