വാക്‌സിന്‍ വിതരണത്തിലെ മുന്‍ഗണനാവിഭാഗത്തെ കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തും. മൂന്നു കോടിയോളം പേരാണ് രാജ്യത്ത് മുന്‍ഗണനാ വിഭാഗത്തിലുള്ളത്. രാജ്യത്തെ രണ്ടു വാക്‌സിനുകള്‍ക്കാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്. അതേസമയം മൂന്നാം ഘട്ട പരീക്ഷണം നടത്താത്ത കൊവാക്‌സിന് അനുമതി നല്‍കിയത് വ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്.