രാജ്യത്ത് ആറുപേര്‍ക്കുകൂടി കൊവിഡ് ജെഎന്‍.1 വകഭേദം സ്ഥിരീകരിച്ചു; സജീവ കേസുകള്‍ നാലായിരം കടന്നു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 27 ഡിസം‌ബര്‍ 2023 (10:05 IST)
രാജ്യത്ത് ആറുപേര്‍ക്കുകൂടി കൊവിഡ് ജെഎന്‍.1 വകഭേദം സ്ഥിരീകരിച്ചു. ഇതോടെ പുതിയ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം 69 ആയി. രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 4054 ആയി. ഏകദേശം രോഗികളും ഹോം ഐസോലേഷനിലാണ്. ആശുപത്രി കേസുകള്‍ കുറവാണ്. രോഗം സ്ഥിരീകരിച്ച 92 ശതമാനം പേരും വീടുകളിലാണ് ഉള്ളത്.
 
പലര്‍ക്കും രോഗത്തിന്റെ ചെറിയ ബുദ്ധിമുട്ടുകള്‍ മാത്രമാണ് ഉള്ളത്. കഴിഞ്ഞ ദിവസം പുതിയതായി 628 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ കേരളത്തില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

Next Article