കോവിഡ് ആശങ്ക ഉയരുന്നു; ഡല്‍ഹിയില്‍ കൂടുതല്‍ രോഗികള്‍

Webdunia
ശനി, 16 ഏപ്രില്‍ 2022 (10:49 IST)
ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ ഉയരുന്നത് വന്‍ ആശങ്കയ്ക്ക് കാരണമാകുന്നു. 24 മണിക്കൂറിനിടെ 366 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പോസിറ്റിവിറ്റി നിരക്ക് നാല് ശതമാനമായി ഉയര്‍ന്നു. ഏപ്രില്‍ ഒന്നിന് 0.57 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സ്‌കൂള്‍ കുട്ടികളിലാണ് കൂടുതലും രോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഹോം ഐസൊലേഷന്‍ കേസുകളില്‍ 48 ശതമാനം വര്‍ധനയുണ്ടായി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article