യോഗി ആദിത്യനാഥിന്റെ പിതാവ് അന്തരിച്ചു; അന്ത്യകർമങ്ങളിൽ പങ്കെടുക്കില്ലെന്ന് യോഗി

അനു മുരളി

തിങ്കള്‍, 20 ഏപ്രില്‍ 2020 (17:13 IST)
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിതാവ് ആനന്ദ് സിംഗ് ബിഷ്ത് ഇന്ന് രാവിലെ വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. കഴിഞ്ഞ മാസം ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിഷ്ത് രാവിലെ 10.44 നാണ് മരിച്ചത്.
 
തന്റെ പിതാവിന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് യോഗി അറിയിച്ചു. കൊറോണ വൈറസിനെതിരായ പ്രതിരോധത്തിന്റെ ഭാഗമാണ് താനെന്നും ആയതിനാൽ പിതാവിന്റെ അന്ത്യയാത്രയിൽ കൂട്ടിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 
 
“എന്റെ പിതാവിന്റെ നിര്യാണത്തിൽ ഞാൻ വളരെ ദുഃഖിതനാണ്. വിശ്വസ്തനും കഠിനാധ്വാനിയും നിസ്വാർത്ഥനുമായിരിക്കാൻ അച്ഛൻ എന്നെ എപ്പോഴും പഠിപ്പിച്ചിട്ടുണ്ട്. അന്ത്യനിമിഷങ്ങളിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരിക്കാൻ ഞാൻ ആഗ്രഹിച്ചു, പക്ഷേ ഉത്തർപ്രദേശിനെ സംരക്ഷിക്കാനുള്ള എന്റെ ഉത്തരവാദിത്തം കാരണം കഴിഞ്ഞില്ല. ലോക്ക്ഡൗണിന് ശേഷം ഞാൻ സന്ദർശനം നടത്തുന്നതായിരിക്കും,” യോഗി ആദിത്യനാഥ് പ്രസ്താവനയിൽ പറഞ്ഞു

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍