സബ്സീഡിയില്ലാത്ത പാചകവാതക വില കുത്തനെ കുറഞ്ഞു
രാജ്യാന്തര വിപണിയില്‍ എണ്ണവില ഇറ്റിഞ്ഞതിനെതുടര്‍ന്ന് എണ്ണക്കമ്പനികള്‍ സബ്സിഡിയില്ലാത്ത പാചക വാതകത്തിന്റെ വില കുത്തനെ കുറച്ചു. സിലിണ്ടറൊന്നിന് 113 രൂപയോളമാണ് കുറച്ചിരിക്കുന്നത്. ഇതോടെ 14.2 കിലോയുടെ സിലിണ്ടറിന് ഡല്‍ഹിയില്‍ 865 രൂപ ഉണ്ടായിരുന്നത് 752 രൂപയായി കുറഞ്ഞു.
രാജ്യാന്തര വിപണിയില്‍ എണ്ണയ്ക്ക് വില കുറയുന്നതിനനുസരിച്ച് സബ്സിഡിയില്ലാത്ത പാചക വാതകത്തിന്റെ വില കുറയ്ക്കുന്നത് ഇത് അഞ്ചാം തവണയാണ്. അഞ്ചു തവണയായി 170.5 രൂപയാണ് സിലിണ്ടറൊന്നിന് കുറച്ചത്.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. വിമാന ഇന്ധന വിലയിലും 4.1 ശതമാനം കുറവു വരുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.