ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പാര്‍ട്ടി കനത്ത തോല്‍വി ഏറ്റുവാങ്ങിയതിനു കാരണം പരസ്യക്കമ്പനിയാണെന്ന കണ്ടുപിടുത്തവുമായി പാര്‍ട്ടി നേതാക്കള്‍. സാധാരണക്കാരനെ അധികാരത്തിലെത്തിക്കാന്‍ വെമ്പുന്ന, ഊര്‍ജസ്വലനായ, ചെറുപ്പക്കാരന്‍ എന്ന നിലയ്ക്ക് രാഹുലിനെ അവതരിപ്പിക്കുന്നതില്‍ പരസ്യക്കമ്പനി പരാജയപ്പെട്ടു എന്ന് നേതാക്കള്‍ പറയുന്നു.
കോണ്‍ഗ്രസിന്റെ പ്രാചാരണത്തിനാവശ്യമായ പരസ്യങ്ങള്‍ നിര്‍മ്മിച്ചിരുന്നത് ഡെന്‍സുവെന്ന ജാപ്പനീസ് പരസ്യക്കമ്പനിയായിരുന്നു. 600 കോടി രൂപയാണ് പാര്‍ട്ടി രാഹുലിനെ പ്രതീകവല്‍ക്കരിക്കുന്നതിനായി കമ്പനിക്ക് നല്‍കിയത്.
അതേ സമയം വാഗ്ദാനം ചെയ്ത സേവനങ്ങള്‍ക്കുള്ള പണമേ ചുമത്തിയുള്ളൂ. എല്ലാ ഇടപാടുകളും സുതാര്യവുമായിരുന്നു. ഡെന്‍സു അധികൃതര്‍ പറഞ്ഞു.തങ്ങള്‍ക്കു പുറമേ പരസ്യം നല്‍കാന്‍ കോണ്‍ഗ്രസ് മറ്റൊരു ഏജന്‍സിയെക്കൂടി നിയമിച്ചിരുന്നു. അവര്‍ പറഞ്ഞു ഈ വിഷയത്തെച്ചൊല്ലി ഡെന്‍സു ഇന്ത്യ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ രോഹിത് ഓഹ്‌രിയും കോണ്‍ഗ്രസ് നേതാവ് അജയ് മാക്കനും തമ്മില്‍ രൂക്ഷമായ വാക്കേറ്റവും നടന്നു.