നാട്ടുകാർ നൽകിയ പരാതികളെ തുടർന്നായിരുന്നു പരിശോധന.ഐസ്ക്രീം പാർലറിൽ നിന്ന് മദ്യകുപ്പികൾ കണ്ടെടുത്തു. ഭക്ഷണം ഉണ്ടാക്കുന്ന ഭാഗത്ത് കൊതുകും ഈച്ചകളും ആർത്തിരിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. കൂടാതെ കടയിലെ ജീവനക്കാർക്ക് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ ഉണ്ടായിരുന്നില്ല. തലയിൽ തൊപ്പി, കയ്യുറ, ഫേസ്മാസ്ക്ക് എന്നിവ ഉപയോഗിക്കുന്നില്ല എന്നും ഭക്ഷ്യ സുരക്ഷാ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.