കല്‍ക്കരി അഴിമതി: മന്‍‌മോഹന്‍ സിംഗിനെ സിബിഐ ചോദ്യം ചെയ്തു

ബുധന്‍, 21 ജനുവരി 2015 (08:17 IST)
കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മൊഴി രേഖപ്പെടുത്തിയതായി സൂചന. മന്‍മോഹന്‍സിങ്ങിന്റെ വീട്ടിലെത്തിയാണ് സിബിഐ ചോദ്യം ചെയ്തത്. എന്നാല്‍ ഇക്കാര്യം മന്‍‌മോഹനോ, സിബി‌ഐ വൃത്തങ്ങളൊ സ്ഥിരീകരിച്ചിട്ടില്ല.
 
2005ല്‍ മന്‍മോഹന്‍ സിങ് കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതല കൂടി വഹിച്ചിരുന്ന സമയത്തു കുമാരമംഗലം ബിര്‍ളയുടെ ഉടമസ്ഥതയിലുള്ള ഹിന്‍ഡാല്‍കോ ഗ്രൂപ്പിന് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണിത്. മന്‍മോഹന്റെ വസതിയില്‍ മൂന്നുദിവസം മുന്‍പാണു സിബിഐ സംഘം എത്തി മൊഴി രേഖപ്പെടുത്തിയത്. 
 
കേസിന്റെ സ്ഥിതിവിവര റിപ്പോര്‍ട്ട് ഈ മാസം 27ന് അകം സമര്‍പ്പിക്കാന്‍ സിബിഐയ്ക്കു പ്രത്യേക കോടതി നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. കല്‍ക്കരി വകുപ്പിന്റെ ചുമതല വഹിച്ച മന്ത്രിയില്‍ നിന്നു വിവരം ശേഖരിക്കുന്നത് ഉചിതമായിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.    
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക