കല്‍ക്കരിപ്പാടം: മന്‍മോഹന്‍ സിംഗിന്റെ മൊഴിയെടുക്കാന്‍ നിര്‍ദേശം

ചൊവ്വ, 16 ഡിസം‌ബര്‍ 2014 (11:51 IST)
കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ മൊഴിയെടുക്കാന്‍ പ്രത്യേക സിബിഐ കോടതി സിബിഐയോട് നിർദ്ദേശിച്ചു. കേസിന്റെ തത്‌സ്ഥിതി വ്യക്തമാക്കുന്ന റിപ്പോർട്ട് ജനുവരി 27ന് സമർപ്പിക്കാനും കോടതി നിർദ്ദേശം നൽകി. കേസ് അവസാനിപ്പിക്കാനുള്ള സിബിഐയുടെ റിപ്പോർട്ട് തള്ളി കൊണ്ടായിരുന്നു കോടതി അന്വേഷണവുമായി മുന്നോട്ട് പോകാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കൽക്കരി അഴിമതി സമയത്ത് മൻമോഹൻ സിംഗായിരുന്നു കൽക്കരി വകുപ്പിന്റെ ചുമതല വഹിച്ചിരുന്നത്. അതിനാലാണ്  മുന്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. എന്തുക്കൊണ്ടാണ് നേരത്തെ മൻമോഹൻ സിംഗിനെ ചോദ്യം ചെയ്യാതിരുന്നതെന്നും കോടതി ചോദിച്ചിരുന്നു. കേസ് അവസാനിപ്പിക്കാനുള്ള സിബിഐയുടെ റിപ്പോർട്ട് തള്ളി കൊണ്ടായിരുന്നു കോടതി ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്.

ഇതോടൊപ്പം കൽക്കരി വകുപ്പ് മുൻ സെക്രട്ടറി പിസി പരേഖ്, വ്യവസായി കുമാരമംഗലം ബിർള എന്നിവരുടെ പങ്ക് അന്വേഷിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ബിര്‍ളയുടെ ഉടമസ്ഥതിലുള്ള ഹിന്‍ഡാല്‍കോക്ക് 2005 ല്‍ കല്‍ക്കരിപ്പാടം ലൈസന്‍സ് അനുവദിച്ചത് സംബന്ധിച്ച് വീണ്ടും അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക